കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ 2009ല്‍ ഗൂഢാലോചന നടത്തിയെന്ന കേസ് കോടതി തള്ളി. കോഴിക്കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് തള്ളിയത്. ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണക്കിടെയാണ് ചന്ദ്രശേഖരനെ വടകര ചോമ്പാലയില്‍വെച്ച് വധിക്കാന്‍ നേരത്തെ ഗൂഢാലോചന നടത്തി എന്ന് സാക്ഷികള്‍ മൊഴി നല്‍കിയത്. ഇതിന്‍െറ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷന്‍ കേസെടുത്തത്. ഗൂഡാലോചന സ്ഥാപിക്കാന്‍ മതിയായ തെളിവുകളും സാക്ഷികളും ഇല്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജ് പി.ജെ വിന്‍സെന്‍റ് കേസ് തള്ളിയത്.
കേസ് നിലനില്‍ക്കുന്നതല്ളെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജിയിലാണ് വിധി. അന്തരിച്ച സി.പി.എം നേതാവ് സി.എച്ച് അശോകന്‍ ഒന്നാം പ്രതിയായ കേസില്‍ ആകെ 14 പ്രതികളാണുളളത്. ടി.പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനു ശേഷം പ്രതിയായ അണ്ണന്‍ സജിത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധശ്രമക്കേസ് ചേമ്പാല പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനാവശ്യമായ തെളിവുകളോ സാക്ഷികളോ ഇല്ളെന്നായിരുന്നു പ്രതിഭാഗത്തിന്‍െറ വാദം.
അതിനിടെ, ടി.പി വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം എന്തായെന്ന് ഹൈകോടതി ചോദിച്ചു. സംസ്ഥാനത്ത് നടന്ന ഗൂഢാലോചന പൊലീസിനു കണ്ടെത്തിക്കൂടേയെന്നും എ.ഡി.ജി.പി. ശങ്കര്‍ റെഡി നടത്തുന്ന അന്വേഷണത്തിലെ നിഗമനം എന്തെന്നും കോടതി ആരാഞ്ഞു.
സംസ്ഥാനാന്തര ബന്ധമുള്ളതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പക്ഷേ, അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐ. തയാറായില്ളെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.