ഹോട്ടല്‍ ജീവനക്കാര്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഹോട്ടലിലെ രണ്ടു ജീവനക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു.  ഇന്നു പുലര്‍ച്ചെയാണ് സംഭവം.  വെള്ളയിലെ ടി.എം.ജെ ഹോട്ടലിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. കോട്ടയം സ്വദേശി ജോര്‍ജാണ് ഗ്യാസ് സിലിണ്ടര്‍ കൊണ്ടുള്ള അടിയേറ്റ് മരിച്ചത്. പ്രതി കണ്ണൂര്‍ സ്വദേശി ജോസ് ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിലത്തെി കീഴടങ്ങുകയായിരുന്നു. മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.