മൂന്നാര്‍ സമരം അടിയന്തരമായി പരിഹരിക്കണം: വി.എസ്

തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ബോണസ് നല്‍കാനും സമരം ഒത്തുതീര്‍പ്പാക്കാനും സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ബോണസ് കഴിഞ്ഞ വര്‍ഷം നല്‍കിയ 19ല്‍ നിന്ന് ഈ വര്‍ഷം കമ്പനി 10 ശതമാനമായി ഏകപക്ഷീയമായി വെട്ടിച്ചുരുക്കിയതാണ് സമരത്തിനാധാരമായ പ്രധാന വിഷയം. സെക്രട്ടേറിയറ്റ് ധര്‍ണയും പ്രചാരണജാഥകളും സൂചനാ പണിമുടക്കുമൊക്കെ നടത്തിയ ശേഷവും പ്രശ്നം പരിഹരിക്കപ്പെടാതെ വന്നപ്പോഴാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. സമരം മൂന്നാറിലെ തോട്ടം മേഖലയെ മാത്രമല്ല വിനോദ സഞ്ചാരത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് തോട്ടംതൊഴിലാളികള്‍ക്ക് ലയം നിര്‍മിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കും നല്‍കിയ 16,000 ഏക്കര്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് വിട്ടു കൊടുത്തിരിക്കുകയാണ്. ഇതുമൂലം തൊഴിലാളികളുടെ ജീവിതം നരകതുല്യമാണ്. ഇതിനുപുറമെയാണ് ബോണസ് കൂടി നിഷേധിച്ചിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.