ഒരിക്കല്‍ കൂറുമാറിയ ജനപ്രതിനിധി പിന്നീട് പാര്‍ട്ടിയുടെ ഭാഗമായാലും അയോഗ്യത ബാധകം -ഹൈകോടതി

കൊച്ചി: പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി ഒരിക്കല്‍ നിലപാടെടുത്ത പഞ്ചായത്ത്, നഗരസഭാ അംഗങ്ങള്‍ പിന്നീട് സഭയില്‍ പാര്‍ട്ടിയുടെ ഭാഗമായി തുടര്‍ന്നാലും അവര്‍ക്കെതിരായ അയോഗ്യതാ നടപടി നിലനില്‍ക്കുമെന്ന് ഹൈകോടതി. പാര്‍ട്ടി തീരുമാനം ധിക്കരിക്കുന്നതിലൂടെ പാര്‍ട്ടിയോടുള്ള വിധേയത്വമില്ലായ്മ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഇത് അയോഗ്യതക്ക് കാരണമാണെന്നും ജസ്റ്റിസ് പി.വി. ആശ നിരീക്ഷിച്ചു. 2004ല്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്‍െറ പേരില്‍ കളമശേശ്ശരി നഗരസഭാ ചെയര്‍മാനായിരുന്ന എന്‍.കെ. പവിത്രന്‍, ചന്ദ്രിക പത്മനാഭന്‍ എന്നിവരെ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യരാക്കിയ നടപടി ശരിവെച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.

2000ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍.കെ. പവിത്രന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയര്‍മാനാവുകയും ചെയ്തു. പിന്നീട് 2003 മാര്‍ച്ചില്‍ രാജിവെച്ച് ജമാല്‍ മണക്കാടന്‍ ചെയര്‍മാനായി. ജമാല്‍ മണക്കാടന്‍ 2004 നവംബറില്‍ രാജിവെച്ചതിനത്തെുടര്‍ന്ന് ഡിസംബര്‍ ആറിന് വീണ്ടും ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നു. ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടിയിലെ ചേരിതിരിവാണ് അയോഗ്യത കല്‍പിക്കുന്ന നടപടികളിലേക്കത്തെിച്ചത്.

പ്രകാശനെ സ്ഥാനാര്‍ഥിയാക്കിയതിന് രേഖകളില്ളെന്നും തെരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ കോണ്‍ഗ്രസുകാരായിത്തന്നെ തുടര്‍ന്നെന്നും പാര്‍ട്ടിയും ഇത് അംഗീകരിച്ചെന്നുമായിരുന്നു പവിത്രന്‍െറ വാദം. ഈ സാഹചര്യത്തില്‍ കൂറുമാറ്റ നിരോധനിയമപ്രകാരം അയോഗ്യത ബാധകമല്ളെന്നും ഇവരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല. ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചുവെന്നതിലൂടെ പാര്‍ട്ടി നിലപാടിന് എതിരായി നിലകൊണ്ടുവെന്നത് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പാര്‍ട്ടിയോടുള്ള കൂറ് ലംഘിച്ചാല്‍, അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതായാണ് കണക്കാക്കുക. കൂറുമാറ്റം അംഗത്തിന് അയോഗ്യത കല്‍പിക്കാന്‍ മതിയായ കാരണമാണ്. വീണ്ടും പാര്‍ട്ടിയുടെ ഭാഗമായാലും കൂറുമാറ്റമെന്ന വസ്തുത ഇല്ലാതാകുന്നില്ല. കൂറുമാറ്റത്തിലൂടെ ഉണ്ടായ നഷ്ടത്തിന് പരിഹാരമാവുകയും ഇല്ല. അതിനാല്‍ അയോഗ്യത നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി അഡ്വ. മുരളി പുരുഷോത്തമനും എതിര്‍ കക്ഷിയായ എം. നന്ദകുമാറിനുവേണ്ടി അഡ്വ. ഫിലിപ് ടി. വര്‍ഗീസും ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.