തിരുവനന്തപുരം: വിഴിഞ്ഞത്ത് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന തിരുത്തി തുറമുഖ മന്ത്രി കെ. ബാബു. വിഴിഞ്ഞം പദ്ധതിയില്‍ ഇനി പരിസ്ഥിതി ആഘാത പഠനത്തിന്‍െറ ആവശ്യമില്ളെന്ന് കെ. ബാബു പറഞ്ഞു. കാര്യങ്ങള്‍ മനസിലാക്കാതെയാണ് ചെന്നിത്തലയുടെ പ്രസ്താവന. എല്ലാവിധ പഠനങ്ങളും പൂര്‍ത്തിയായാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും ചെന്നിത്തല അങ്ങനെയൊരു പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ളെന്നും മന്ത്രി ബാബു മാധ്യമങ്ങളോട് പറഞ്ഞു.
വിഴിഞ്ഞത്ത് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ചെന്നിത്തല രാവിലെ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തെ കാലാവസ്ഥ വ്യതിയാനം പഠനവിധേയമാക്കണം. പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, വൈകുന്നേരത്തോടെ ചെന്നിത്തല പ്രസ്താവന തിരുത്തി. പാരിസ്ഥിതിക പഠനം വേണമെന്ന പ്രസ്താവന തെറ്റിദ്ധാരണമൂലമാണെന്ന് ചെന്നിത്തല വ്യക്തമാക്കി. മന്ത്രി കെ. ബാബുവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പാരിസ്ഥിതിക പഠനം നടന്നതായി ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.