തിരുവനന്തപുരം: നോര്‍ത്തേണ്‍ റെയില്‍വേക്ക് കീഴിലുള്ള പല്‍വലില്‍ ട്രാക്, സിഗ്നല്‍ എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും ഒരു ട്രെയിനിന്‍െറ സമയം പുനക്രമീകരിക്കുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നിന് പുറപ്പെടേണ്ട തിരുവനന്തപുരം ^ നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (നമ്പര്‍: 22655), ബുധനാഴ്ച രാവിലെ 9.20ന് പുറപ്പെടേണ്ട കൊച്ചുവേളി ^ അമൃത്സര്‍ എക്സ്പ്രസ് (നമ്പര്‍: 12483) എന്നിവയാണ് റദ്ദാക്കിയത്. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ചൊവ്വാഴ്ച വൈകീട്ട് 4.15ന് പുറപ്പെടേണ്ട രാജധാനി നിസാമുദ്ദീന്‍ എക്സ്പ്രസ് (12431) രാത്രി 9.30നാണ് യാത്ര ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.