ഗുരുവിനെ കുരിശില്‍ തറച്ച യൂദാസുകളാണ് സി.പി.എം -വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: ഗുരുവിനെ കുരിശില്‍ തറച്ച യൂദാസുകളായി സി.പി.എം മാറിയിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊല്ലത്ത് എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചട്ടമ്പി സ്വാമിയെയോ മന്നത്ത് പത്മനാഭനെയോ ഇങ്ങനെ അവതരിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ അവരുടെ പോഷക സംഘടനകള്‍ക്കോ ധൈര്യമുണ്ടോ. അധികാരത്തിനു വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് സി.പി.എം. പല രൂപത്തിലും ഭാവത്തിലും സമുദായത്തെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഗുരുവിനെ കയറിട്ട് വലിക്കുകയും ഗുരുവിന്‍െറ സന്ദേശം വികൃതമാക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളോട് കാണിച്ച ഈ ക്രൂരത താലിബാന്‍ പോലും കാണിക്കില്ളെന്നും വെള്ളാപള്ളി പറഞ്ഞു.

വരുന്ന അസംബ്ളി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അടുത്ത ഭരണം സ്വപ്നം കണ്ട് ഭ്രാന്തന്മാരായി നടക്കുകയാണ്. എസ്.എന്‍.ഡി.പി  യോഗം ജാതി പറയണം. പറയുകതന്നെ ചെയ്യും. അതിനുള്ള ലൈസന്‍സ് 113 കൊല്ലം മുമ്പ് ഞങ്ങള്‍ക്ക് കിട്ടി. പിണറായിയും വി.എസും വന്നു ചോദിച്ചാല്‍ കൊടുക്കാം. യോഗത്തെ ബി.ജെ.പിയും സംഘ്പരിവാറും ആക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിതന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.