ഒഡിഷയിലെ വീലര്‍ ദ്വീപിന് കലാമിന്‍െറ പേരിട്ടു


ഭുവനേശ്വര്‍: ഒഡിഷയിലെ ഭദ്രക് ജില്ലയിലെ വീലര്‍ ദ്വീപ് ഇനിമുതല്‍ അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ പേരിലറിയപ്പെടും. മുഖ്യമന്ത്രി നവീന്‍ പട്നായികിന്‍െറ ഓഫിസ് വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിഹാസതുല്യനായ ശാസ്ത്രജ്ഞനോടുള്ള ഒഡിഷയുടെ ആദരവ് എന്ന നിലയിലാണ് ദ്വീപിന് കലാമിന്‍െറ പേരിട്ടതെന്നും ഇത് സംസ്ഥാനത്തെ യുവാക്കളില്‍ നിത്യപ്രചോദനമായി കലാം നിലനില്‍ക്കാന്‍ കാരണമായേക്കാമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 1993ല്‍ മിസൈല്‍ പരീക്ഷണത്തിന് കലാമിന്‍െറ അപേക്ഷപ്രകാരം അന്നത്തെ മുഖ്യമന്ത്രി ബിജു പട്നായിക് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന് (ഡി.ആര്‍.ഡി.ഒ) വിട്ടുനല്‍കിയ ദ്വീപാണിത്. ദ്വീപിന് കലാമിന്‍െറ പേരിടാന്‍ പലഭാഗത്തുനിന്നും ആവശ്യമുയര്‍ന്നിരുന്നു. ബ്രിട്ടീഷ് സൈനിക മേധാവിയായിരുന്ന ലെഫ്. വീലറിന്‍െറ പേരിലറിയപ്പെട്ടിരുന്ന ദ്വീപാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.