ന്യൂമാന്‍ കോളജ് സംഭവം: കെ.എസ്.യുവിന് വീഴ്ചയെന്ന് ഡി.സി.സിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളജിലുണ്ടായ അനിഷ്ടസംഭവത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് വീഴ്ച സംഭവിച്ചതായി ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസിന്‍െറ അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.സി.സി പ്രസിഡന്‍റിന് കെ.പി.സി.സി പ്രസിഡന്‍റ് നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്നലത്തെന്നെ അന്വേഷണ റിപ്പോര്‍ട്ട് കെ.പി.സി.സി പ്രസിഡന്‍റിന് സമര്‍പ്പിച്ചു.
അതേസമയം, സംഭവം പുറത്തുവന്നതിന് പിന്നാലെ കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയ് അച്ചടക്കനടപടിയെടുത്തു. അച്ചടക്കനടപടിയില്‍ തൃപ്തി രേഖപ്പെടുത്തിയ കെ.പി.സി.സി വിശദമായ അന്വേഷണം നടത്തി ഉത്തരവാദികളായ മറ്റുള്ളവരുടെ പേരിലും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും കെ.എസ്.യു പ്രസിഡന്‍റിന് നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.