തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് ജോര്‍ജ് വധക്കേസില്‍ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ചൊവ്വാഴ്ച വിധി പറയും. വിധി പറയാന്‍ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ എല്ലാ പ്രതികളും ഹാജരില്ലാതിരുന്നതിനത്തെുടര്‍ന്നാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
ഒന്നാം പ്രതി ജയചന്ദ്രന് ഗതാഗതക്കുരുക്കുകാരണം സമയത്ത് എത്താന്‍ കഴിഞ്ഞില്ളെന്ന വിവരം അഭിഭാഷകന്‍ കോടതിയില്‍ എഴുതി നല്‍കി.
നാലാംപ്രതി സുജിത്തും ചങ്ങനാശ്ശേരിയിലെ നസീറിനെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ പതിനഞ്ചാം പ്രതി ഹസന്‍ സന്തോഷും ജയിലിലായതിനാല്‍ കോടതിയില്‍ എത്തിക്കാന്‍ ഓണാഘോഷ ദിനമായതിനാല്‍ മതിയായ പൊലീസ് സഹായം ലഭ്യമല്ളെന്നും കോടതിയെ രേഖാമൂലം അറിയിച്ചു. ഇതേതുടര്‍ന്ന് ജഡ്ജി ആര്‍.രഘു കേസില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
2009 ആഗസ്റ്റ് 21ന് അര്‍ധരാത്രിയോടെയാണ് പോള്‍ എം. ജോര്‍ജ് കൊല്ലപ്പെട്ടതെന്നാണ് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ പോങ്ങ എന്ന സ്ഥലത്താണ് പോളിന് കുത്തേറ്റത്. ഒന്നാം പ്രതി ജയചന്ദ്രന്‍െറ സംഘം എതിരാളിയായ നസീറിനെ ആക്രമിക്കാന്‍ പോകുന്നതിനിടെയാണ് വഴിക്കുവെച്ച് അവിചാരിതമായി പോളുമായി ഏറ്റുമുട്ടിയതും കുത്തേറ്റ് പോള്‍ കൊല്ലപ്പെട്ടതും.
ആദ്യം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് പോളിന്‍െറ പിതാവ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതോടെയാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.