വിജിലന്‍സ് കോടതി വിധി താക്കീത് ^അഡ്വ. ഉദയഭാനു

തൃശൂര്‍: ഭരണസ്വാധീനം ഉപയോഗിച്ച് നീതിന്യായ വ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമത്തിന് ഏറ്റ ശക്തമായ താക്കീതാണ് ബാര്‍ കോഴ കേസിലെ വിജിലന്‍സ് കോടതി വിധിയെന്ന്, കോഴ ആരോപണം ഉന്നയിച്ച് കോടതിയെ സമീപിച്ച ബിജു രമേശിന്‍െറ അഭിഭാഷകന്‍ അഡ്വ. സി.പി. ഉദയഭാനു തൃശൂരില്‍ പറഞ്ഞു. വിധി സര്‍ക്കാരിന് തിരിച്ചടിയാണോ എന്ന് രാഷ്ട്രീയമായി പരിശോധിക്കേണ്ടതാണ്. അന്വേഷണത്തില്‍ ഇടപെടാന്‍ കോടതിക്കു പോലും അധികാരമില്ളെന്നിരിക്കെ, വിജിലന്‍സ് ഡയറക്ടര്‍ ഈ കേസില്‍ ഇടപെട്ട രീതി ശരിയായിരുന്നില്ല. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് വിജിലന്‍സ് നിയമോപദേശം തേടിയതെന്ന്, ചന്ദ്രബോസ് വധക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി തൃശൂരിലുള്ള അഡ്വ. ഉദയഭാനു പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.