തിരുവനന്തപുരം: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പിനെതിരെ കേസെടുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം. സംസ്ഥാന വനിതാ കമ്മീഷന്‍ ആണ് നിര്‍ദേശം നല്‍കിയത്. വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടുന്നതിനെക്കുറിച്ച് ചെറിയാന്‍ ഫിലിപ്പിന്‍റെ സ്ത്രീവിരുദ്ധ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണെന്നും ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നുമായിരുന്നു ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ അവഗണിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ തൃശൂരില്‍ ഉടുപ്പഴിക്കല്‍ സമരം നടത്തിയതിനു തൊട്ടടുത്ത ദിവസമായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവും ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പിന്‍റെ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.