ന്യൂഡൽഹി: കേരള ഹൗസ് കാന്‍റീനിൽ ബീഫ് പരിശോധന നടത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവാദം ഉണ്ടാക്കിയ ആൾക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
രാജ്യത്തെ ഫെഡറൽ സംവിധാനം തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്‍റെ ഗൂഢശ്രമമാണ് റെയ്ഡിന് പിന്നിലെന്നും ഇതിനെതിരേ ശകതമായ പ്രതിഷേധം ഉയർന്നുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം. മുഖ്യമന്ത്രി വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് ഭക്ഷണം കഴിക്കണമെന്നുള്ള മനുഷ്യന്‍റെ അവകാശം സംരക്ഷിക്കുന്നതിന് സി.പി.എം മുന്നിലുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.