തലശ്ശേരി: സ്വയം പരിശോധനയിലൂടെ മനസ്സിലാക്കാവുന്ന ഒരു രോഗം തിരിച്ചറിയാന്‍ വൈകുന്നത് മരണനിരക്ക് കൂടുന്നതിനിടയാക്കുന്നു. സ്തനാര്‍ബുദമാണ് തിരിച്ചറിയാന്‍ വൈകുന്നതിനാല്‍ മരണ നിരക്ക് വര്‍ധിക്കുന്നത്. 184ല്‍ 140 രാജ്യങ്ങളിലും സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ സ്തനാര്‍ബുദമാണ് പ്രഥമ സ്ഥാനത്ത്. ഇതില്‍ 50 ശതമാനത്തിലധികവും വികസ്വര രാജ്യങ്ങളിലെ സ്ത്രീകളിലാണ്. 2008-12 കാലഘട്ടത്തില്‍ 20 ശതമാനമാണ് സ്തനാര്‍ബുദ നിരക്കില്‍ വര്‍ധന. 14 ശതമാനം പേരുടെ മരണത്തിനും ഇത് കാരണമായി.
ഇന്ത്യയില്‍ രോഗബാധ കണ്ടത്തെുന്നവരില്‍ പകുതിയോളം പേരും മരണത്തിന് കീഴടങ്ങുമ്പോള്‍ അമേരിക്കയില്‍ 20 ശതമാനം പേര്‍ മാത്രമേ മരണപ്പെടുന്നുള്ളൂ. അര്‍ബുദം മൂര്‍ച്ഛിച്ച അവസ്ഥയില്‍ മാത്രമേ തിരിച്ചറിയപ്പെടുന്നുള്ളൂ എന്നതാണ് ഇന്ത്യയില്‍ മരണനിരക്ക് കൂടാനിടയാക്കുന്നതെന്ന് മലബാര്‍ കാന്‍സര്‍ സെന്‍റര്‍ (എം.സി.സി) ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം ‘മാധ്യമ’ത്തോട് പറഞ്ഞു. തിരിച്ചറിഞ്ഞാല്‍ തന്നെ പേടി കാരണമോ ബോധവത്കരണത്തിന്‍െറ അഭാവം കാരണമോ വീട്ടുകാരെ വിഷമിപ്പിക്കേണ്ടതില്ല എന്ന ചിന്തയിലോ പുറത്തറിയിക്കാതിരിക്കുന്നതാണ് മരണനിരക്ക് വര്‍ധിക്കാന്‍ കാരണം. 45 മുതല്‍ 50 വയസ്സ് വരെയുള്ള വിഭാഗത്തിലെ സ്ത്രീകളാണ് മലബാര്‍ മേഖലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 44 ശതമാനത്തോളം സ്തനാര്‍ബുദ കേസുകളിലിടം നേടിയത്. 35 വയസ്സിന് താഴെയുള്ളവര്‍ 14 ശതമാനത്തോളം വരും.
24 ശതമാനം പേരുടെ കുടുംബങ്ങളിലെ ആര്‍ക്കെങ്കിലും അര്‍ബുദമുള്ളതായും കണ്ടത്തൊനായെന്ന് ഡോ. സതീശന്‍ പറഞ്ഞു. 16 ശതമാനം പേര്‍ സ്തനാര്‍ബുദം മൂര്‍ച്ഛിച്ച അവസ്ഥയിലാണ് ചികിത്സ തേടിയത്തെിയത്. 2012ല്‍ ആരംഭിച്ച മലബാര്‍ ജനസംഖ്യാധിഷ്ഠിത അര്‍ബുദ രജിസ്ട്രി (എം.പി.ബി.സി.ആര്‍-മലബാര്‍ പോപുലേഷന്‍ ബേസ്ഡ് കാന്‍സര്‍ രജിസ്ട്രി) പ്രകാരമാണ് ഈ കണക്കുകള്‍. 2010ല്‍ ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത സ്തനാര്‍ബുദ രോഗികള്‍ 28.6 ശതമാനമായിരുന്നെങ്കില്‍ 2011 (29.7), 2012 (30.3), 2013 (32) എന്നിങ്ങനെ ഓരോ വര്‍ഷവും രോഗികളുടെ എണ്ണം കൂടുകയാണ്. അതേസമയം, സ്തനാര്‍ബുദ ബോധവത്കരണ മാസമായ ഒക്ടോബറിലും തുടര്‍ന്നും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിഗമനം.
40 കഴിഞ്ഞോ? എങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം
40 വയസ്സോ അതിലധികമോ പ്രായമുള്ള സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യണം. സ്തനാര്‍ബുദം നേരത്തെ കണ്ടത്തെുന്നതിന് ഇത് സഹായിക്കും. അതേസമയം, സ്വയം സ്തനപരിശോധന 20 വയസ്സ് മുതല്‍ തുടങ്ങാം. എല്ലാ മാസവും മാസമുറ കഴിഞ്ഞ് 10 ദിവസത്തിനുശേഷം സ്വയം പരിശോധന നടത്തുന്നതാണ് ഉചിതം. 20കളിലും 30കളിലുമുള്ള സ്ത്രീകള്‍ ഓരോ മൂന്നുവര്‍ഷം കൂടുമ്പോള്‍ ആശുപത്രികളില്‍നിന്ന് സ്തനപരിശോധന നടത്തുന്നത് മികച്ച മുന്‍കരുതലായിരിക്കും.
എന്താണ് മാമോഗ്രാം
സ്തനാര്‍ബുദം ബാധിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള സുരക്ഷിതമായ എക്സറേ പരിശോധനയാണ് മാമോഗ്രാം. ബാഹ്യപരിശോധനയിലൂടെ വ്യക്തമാകാത്ത ലക്ഷണങ്ങള്‍ സ്തനകോശങ്ങളിലുണ്ടെങ്കില്‍ അത് നിര്‍ണയിക്കാന്‍ മാമോഗ്രാം വഴി സാധിക്കും.
നിര്‍ണയിക്കാന്‍ വൈകുന്തോറും ചികിത്സാ സാധ്യതകള്‍ കുറഞ്ഞുവരുമെന്ന് എം.സി.സി കമ്യൂണിറ്റി ഓങ്കോളജി വിഭാഗം ലെക്ചറര്‍ ഡോ. എം.പി. നീതു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.