വളാഞ്ചേരി: രോഗം തളര്‍ത്തിയ ശരീരവുമായി വീടിന്‍െറ നാലു ചുമരുകള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരെ വീടിനും ദേശത്തിനുമപ്പുറം കാണാത്ത കാഴ്ചകളിലേക്ക് നയിച്ചത് കിടപ്പിലായ രോഗികള്‍ക്ക് നവ്യാനുഭവമായി. വളാഞ്ചേരി പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവിന് കീഴില്‍ സ്നേഹവും കാരുണ്യവും അനുഭവിക്കുന്ന ഒരുപറ്റം രോഗികളും അവരുടെ കുടുംബാംഗങ്ങളുമാണ് പാലിയേറ്റിവ് സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം കഴിഞ്ഞ ദിവസം മലമ്പുഴയിലേക്ക് വിനോദയാത്രക്ക് പോയത്. വേദനകള്‍ക്ക് വിട നല്‍കി സ്നേഹയാത്ര എന്ന പേരില്‍ നടത്തിയ വിനോദയാത്രയില്‍ കിടപ്പിലായ 10 പേരും മാനസിക വൈകല്യം ബാധിച്ച എട്ടു പേരും ഉണ്ടായിരുന്നു.
രോഗവും സാഹചര്യങ്ങളും കാരണം യാത്രകള്‍ക്ക് വിലങ്ങുതടിയായപ്പോഴാണ് ഇവരെ പുറത്തേക്ക് ആനയിച്ചത്. പാലിയേറ്റിവ് സന്നദ്ധ പ്രവര്‍ത്തകരും നേഴ്സുമാരും പാട്ടുകള്‍ പാടിയും പരിചരിച്ചും രാവിലെ മുതല്‍ വൈകുന്നേരം വരെ ഇവരോടൊപ്പമുണ്ടായിരുന്നു. വീല്‍ചെയറുകളും കിടക്കുവാനുള്ള എല്ലാ സംവിധാനത്തോടുകൂടിയായിരുന്നു ഇവരുടെ യാത്ര. വളാഞ്ചേരി പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് , അക്ബര്‍ ട്രാവല്‍സിന്‍െറ സഹകരണത്തോടെയാണ് വിനോദയാത്ര സംഘടിപ്പിച്ചത്.
വളാഞ്ചേരിയിലെ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളെ അടുത്തറിഞ്ഞ മുമ്പ് വളാഞ്ചേരി സി.ഐയും ഇപ്പോള്‍ ചിറ്റൂര്‍ സി.ഐയുമായ എ.എം. സിദ്ദിഖും ഇവര്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കിയിരുന്നു. വി.പി.എം. സാലിഹ്, പി. സെയ്താലിക്കുട്ടി ഹാജി, സൈഫുദ്ദീന്‍ പാടത്ത്, കെ.പി. മുഹമ്മദ്, ഹാരു റഷീദ്, പാലാറ കുഞ്ഞാപ്പു, കെ.പി. നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.