തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം വി.എസ്. അച്യുതാനന്ദന്‍ നയിക്കുമെന്ന സി.പി.ഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരന്‍്റെ പ്രസ്താവനയെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ തള്ളിക്കളഞ്ഞു.
ദിവാകരന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ദിവാകരന്‍ വീണ്ടും മത്സരിക്കണമെന്നു താന്‍ പറഞ്ഞാല്‍ അതു വിടുവായത്തരമാകില്ളേയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പു വരുമ്പോഴാണ് സ്ഥാനാര്‍ഥിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. ദിവാകരന്‍ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ളെന്നും അദ്ദേഹത്തിന് കാനം മറുപടി നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. അടുത്ത നേതാവ് ആരാണെന്ന് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തിട്ടില്ളെന്നും പിണറായി വ്യക്തമാകകി.
മുസ്ളിംലീഗിനെക്കുറിച്ച് എല്‍.ഡി.എഫിന് വ്യാമോഹങ്ങളില്ല. ലീഗ് യു.ഡി.എഫിലെ മുഖ്യകക്ഷിയാണ്. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വര്‍ഗീയതക്കെതിരെയായിരിക്കും പ്രധാന പോരാട്ടമെന്നും പിണറായി വിജയന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.