യു.ഡി.എഫ് നേതാവിനെ എം.എല്‍.എമാര്‍ തീരുമാനിക്കും -കെ. മുരളീധരന്‍

തിരുവനന്തപുരം: യു.ഡി.എഫിനെ ആര് നയിക്കുമെന്ന വിവാദത്തില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ എം.എല്‍.എ. അടുത്ത നിയമസഭയില്‍ യു.ഡി.എഫിനെ ആര് നയിക്കുമെന്ന് എം.എല്‍.എമാര്‍ തീരുമാനിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഇപ്പോള്‍ ചര്‍ച്ച ആവശ്യമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഉമ്മന്‍ചാണ്ടി നയിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.