സമദൂരത്തില്‍ ഉറച്ച് എന്‍.എസ്.എസ്; വിശാല ഹിന്ദു ഐക്യത്തിനില്ല

ചങ്ങനാശ്ശേരി: രാഷ്ട്രീയപാര്‍ട്ടി നിലപാടില്‍ നയം വ്യക്തമാക്കി വീണ്ടും എന്‍.എസ്.എസ്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും സമദൂരവുമായി തന്നെ എന്‍.എസ്.എസ് മുന്നോട്ട് പോവുമെന്ന് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ പലരും മത്സരിക്കുന്നുണ്ട്. അതിനെ എന്‍.എസ്.എസ്. എതിര്‍ക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈന്ദവ ഐക്യത്തിന് എതിരാണ് എന്‍.എസ്.എസ്. കാരണം തങ്ങളൊരു മതേതര സംഘടനയാണ്. എന്നാല്‍ ഹിന്ദു സംഘടനയല്ല എന്ന് പറയാനാവില്ല. ഹിന്ദു ഐക്യം പറഞ്ഞ് വരുന്നവര്‍ക്ക് മറ്റ് സ്വാര്‍ഥ താല്‍പര്യങ്ങളാണുള്ളതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനോ പാര്‍ട്ടിയുടെ ഭാഗമാകാനോ ഇല്ല. എന്നാല്‍ എന്‍.എസ്.എസിന്‍െറ സംഭാവനകള്‍ മറക്കരുത്. മതേതരത്വത്തിനും സാമൂഹിക നീതിക്കുമായാണ് നിലകൊള്ളുന്നത്. ഒരു സമുദായത്തോടോ രാഷ്ട്രീയപാര്‍ട്ടിയോടോ സംഘടനയോടോ ചേര്‍ന്നല്ല എന്‍.എസ്.എസ് ശക്തി നേടിയതെന്നും അദ്ദേഹം പറഞ്ഞു.

സംവരണാനുകൂല്യമുള്ള പാവങ്ങള്‍ക്കും ആനുകൂലമില്ലാത്ത പാവങ്ങള്‍ക്കും ഗുണമുണ്ടാകുന്ന തരത്തില്‍ ഇപ്പോഴുള്ള സംവരണം പൊളിച്ചെഴുതണം. കൂടാതെ സിന്‍ഹ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.