കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം ‘വീണ്ടു വിചാരം’ ഇനി തെരഞ്ഞെടുപ്പിന് ശേഷം

മലപ്പുറം: മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഇനി ഉയര്‍ന്നതലത്തിലുള്ള ചര്‍ച്ചകളും നിലപാടുകളും തെരഞ്ഞെടുപ്പിന് ശേഷം. മുതിര്‍ന്ന ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ സൂചനയാണിത്. വീണ്ടുവിചാരത്തില്‍ തെരഞ്ഞെടുപ്പു ഫലവും നിര്‍ണായകമാവും. മുന്നണി ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുന്ന രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ചായിരിക്കുമെന്നും എടുത്തുചാട്ടം ലീഗിന്‍െറ ഭാഗത്തു നിന്നുണ്ടാകില്ളെന്നും മുതിര്‍ന്ന ലീഗ് നേതാവ് പറഞ്ഞു. യു.ഡി.എഫ് സംവിധാനത്തില്‍ നിന്ന് പുറത്തുവരേണ്ട സാഹചര്യമൊന്നും ഇപ്പോഴില്ല. ലീഗിന്‍െറ ‘വര്‍ഗീയത’ സി.പി.എം ചര്‍ച്ചയാക്കുന്നതിന്‍െറ ഉദ്ദേശ്യം അറിയില്ളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം, മലപ്പുറം പ്രശ്നത്തിന്‍െറ പേരിലുള്ള പുറത്താക്കല്‍ നടപടികള്‍ വിമതരില്‍ മാത്രം ഒതുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ലീഗുമായി കലഹിച്ച് നില്‍ക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി ഇപ്പോഴില്ല. വിമതന്മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കെ.പി.സി.സി നിര്‍ദേശം. ലീഗിനെതിരെ കലാപക്കൊടി ഉയര്‍ത്തിയെന്നതിന്‍െറ പേരില്‍ മാത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി ശിക്ഷിക്കരുതെന്ന് മന്ത്രി ആര്യാടന്‍ കെ.പി.സി.സി നേതൃത്വത്തോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി, മന്ത്രിമാര്‍, യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ജില്ലയില്‍ പ്രചാരണത്തിനത്തെുമ്പോള്‍ മുന്നണി സംവിധാനം തകര്‍ന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കില്ല. മുന്നണി സംവിധാനം തുടരുന്ന സ്ഥലങ്ങളില്‍ അവര്‍ പ്രസംഗിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒക്ടോബര്‍ 27ന് ജില്ലയില്‍ എത്തുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 28നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നവംബര്‍ ഒന്നിനും ജില്ലയില്‍ പര്യടനം നടത്തും. ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ സമയം നീക്കിവെച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.