ഒഴിഞ്ഞ കസേരയില്‍ വീണ്ടും കയറിയിരിക്കാന്‍ ഞാനില്ല -പി.കെ. പാറക്കടവ്

കോഴിക്കോട്: എഴുത്തുകാര്‍ അക്കാദമി അംഗത്വം രാജിവെച്ചത് പിന്‍വലിക്കണമെന്ന  കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആവശ്യം തള്ളി പി.കെ പാറക്കടവ്. ഒരിക്കല്‍ രാജിവെച്ചാല്‍ രാജിവെച്ചത് തന്നെ. കല്‍ബുര്‍ഗി വധിക്കപ്പെട്ടതിന്ശേഷം എത്രയോ കഴിഞ്ഞാണ് അക്കാദമി പ്രമേയം പാസാക്കുന്നത്. അതൂം വലിയ സമ്മര്‍ദ്ദഫലമായി.ഇവിടെ സ്ഥിതിഗതികള്‍ അനുദിനം വഷളായികൊണ്ടിരിക്കുകയാണ്. ദളിതര്‍ തീയിട്ടു കൊല്ലപ്പെടുന്നു.

ഗോമാംസം കഴിച്ചെന്ന് പറഞ്ഞ് ഒരാളെ അടിച്ചുകൊല്ലുന്നു. ഗുലാം അലി പാടരുതെന്ന് ശിവസൈനികര്‍ തിട്ടൂരം പുറപ്പെടുവിപ്പിക്കുന്നു. രാജ്യം അപ്രഖ്യാപിതമായ, അദൃശ്യമായ അടിയന്തരാവസ്ഥയിലാണ്. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്‍െറ പ്രതിഷേധം നിലനില്‍ക്കുന്നു. രാജി പിന്‍വലിക്കില്ല. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയുകയാണ് വേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.