വാഹനലൈസന്‍സിനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് കമ്മീഷന്‍

തിരുവനന്തപുരം: വാഹനാപകടങ്ങള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് കമ്മീഷന്‍. ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രായം സ്ത്രീകള്‍ക്ക് 21ഉം പുരുഷന്‍മാര്‍ക്ക് 20 ഉം വയസായി ഉയര്‍ത്തണമെന്നാണ് വാഹനാപകടങ്ങളെക്കുറിച്ച് പഠിച്ച കമ്മീഷന്‍െറ ശുപാര്‍ശ. ലൈസന്‍സ് ലഭിക്കാനുള്ള നിലവിലെ പ്രായം 18 വയസാണ്. ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍ ഓടിക്കുന്നവരുടെ പ്രായപരിധിയും കൂട്ടണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കുറഞ്ഞത് 50 മണിക്കൂറെങ്കിലും വാഹനമോടിച്ച് പരിശീലിച്ചവര്‍ക്കേ ലൈസന്‍സ് നല്‍കാവൂ.

വിദ്യാര്‍ഥികള്‍ക്കായി 'സ്റ്റുഡന്‍സ് ലൈസന്‍സ് ' ഏര്‍പ്പെടുത്താനും ലൈസന്‍സുകളില്‍ ' സ്റ്റുഡന്‍സ് വെഹിക്കിള്‍' എന്നും രേഖപ്പെടുത്താനും ശുപാര്‍ശയുണ്ട്. ഇവര്‍ക്ക് വിദ്യാലയങ്ങളിലേക്ക് പോകുമ്പോഴും വരുമ്പോഴും മാത്രം വാഹനം ഓടിക്കാനുള്ള അനുമതിയായിരിക്കും ഉണ്ടാവുക.

നിലവില്‍ 16 വയസ്സുള്ളവര്‍ക്ക് 50 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കുന്നുണ്ട്.  എന്നാല്‍ 50 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ ഈ വിഭാഗത്തില്‍ ലൈസന്‍സ് ലഭിക്കുന്നവരും 100 സി.സി.യില്‍ മുകളിലുള്ള ബൈക്കുകളാണ് ഉപയോഗിക്കുന്നത്. ഇത്തരക്കാര്‍ക്കായാണ് സ്റ്റുഡന്‍സ് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.