നിയമസഭ തെരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടി നേതാവ് -സുധീരന്‍; ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടിയാണ് നയിക്കുകയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. അത് തീരുമാനിക്കേണ്ടത് ഹൈകമാന്‍ഡാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

മനോരമ ന്യൂസിന്‍െറ ഒരു വാര്‍ത്താധിഷ്ഠിത പരിപാടിയിലാണ് 2016 ലെ തെരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ നയിക്കുമെന്ന് സുധീരന്‍ വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ ഭരണം കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പുനസംഘടനയുമായി മുന്നോട്ടു പോകും. തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ നിര്‍ത്തി വെച്ച പുനസംഘടന പുനരാരംഭിക്കും.  ഇതു നടന്നിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഗുണം കിട്ടിയേനെ. തന്‍െറ ആളുകളെ പാര്‍ട്ടി സ്ഥാനങ്ങളില്‍ തിരുകികയറ്റുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് വ്യക്തമാക്കി.

ഇതേസമയം അടുത്ത· തെരഞ്ഞെടുപ്പിലെ നേതാവാരെന്ന് ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. അതിന്‍െറ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നതു ഇപ്പോള്‍ വിഷയമല്ല. ഹൈകമാന്‍ഡാണ് അത് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.