കൊച്ചി: സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി തോട്ടം ഉടമകളുടെ സംഘടന രംഗത്ത്. കേരളത്തിലെ തോട്ടംമേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമകളുടെ സംഘടനയായ ഉപാസി കുറ്റപ്പെടുത്തി. കൂലിവര്‍ധന സര്‍ക്കാര്‍ അടിച്ചേല്‍പിച്ചതാണ്. സര്‍ക്കാര്‍ തീരുമാനം തോട്ടംമേഖലയെ തകര്‍ക്കുന്നതാണെന്നും ഉപാസി പ്രസിഡന്‍റ് എന്‍. ധര്‍മരാജ് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
തേയിലത്തോട്ടങ്ങളിലെ കൂലി പ്രതിദിനം 301 രൂപ ആണെങ്കിലും റബ്ബര്‍, ഏലം തോട്ടങ്ങളില്‍ ഇത് 381, 335 രൂപ വീതമാകും. ഇതിന് പുറമേ തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ കൂടിയാകുന്നതോടെ വന്‍ ബാധ്യതയാണ് ഉടമകള്‍ക്കുണ്ടാകുന്നത്. തോട്ടം മേഖലയിലെ കൂല വര്‍ധനക്ക് തങ്ങള്‍ എതിരല്ല. എന്നാല്‍, നിലവിലെ സാഹചര്യം ഇതിന് അനുകൂലമല്ല. നികുതിഭാരവും അമിതമായ ലെവിയും കൂടിയ ഉല്‍പാദനച്ചെലവും ചേര്‍ന്ന് സാമ്പത്തികമായി തകര്‍ച്ചയില്‍ നില്‍ക്കുന്ന ദക്ഷിണേന്ത്യയിലെ തോട്ടം മേഖലയെ കൂലിവര്‍ധന പൂര്‍ണമായും തകര്‍ക്കുമെന്ന് ധര്‍മരാജന്‍ ചൂണ്ടിക്കാട്ടി. കൂലി വൈകുന്നതിനും തൊഴിലാളികളെ വെട്ടിക്കുറക്കാനും സാഹചര്യമൊരുങ്ങുമെന്നും ധര്‍മരാജന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.