എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് ഒമ്പതുമുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2016 മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച്  28ന് അവസാനിക്കും. ദിവസവും ഉച്ചക്കു ശേഷം1.45ന് പരീക്ഷ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബര്‍ മൂന്നുമുതല്‍ 13 വരെയും പിഴയോടെ 16 മുതല്‍ 21 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. സമയവിവരപ്പട്ടിക (പുതിയ സ്കീം). തീയതി, ദിവസം, സമയം, വിഷയം ക്രമത്തില്‍: മാര്‍ച്ച് ഒമ്പത് ബുധന്‍ : ഉച്ചക്കുശേഷം 1.45മുതല്‍ 3.30 വരെ- ഒന്നാംഭാഷ-പാര്‍ട്ട്-1 മലയാളം/തമിഴ്/കന്നട/ഉര്‍ദു/ഗുജറാത്തി/അഡീ.ഇംഗ്ളീഷ്/അഡീ.ഹിന്ദി/സംസ്കൃതം (അക്കാദമിക്)/സംസ്കൃതം ഓറിയന്‍റല്‍-ഒന്നാം പേപ്പര്‍ (സംസ്കൃത സ്കൂളുകള്‍ക്ക്), അറബിക്(അക്കാദമിക്)/അറബിക് ഓറിയന്‍റല്‍- ഒന്നാം പേപ്പര്‍ (അറബിക് സ്കൂളുകള്‍ക്ക്). 10 വ്യാഴം: 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട് മലയാളം/തമിഴ്/കന്നട/സ്പെഷല്‍ ഇംഗ്ളീഷ്/ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്നിക്കല്‍ സ്കൂളുകള്‍ക്ക്)/അറബിക് ഓറിയന്‍റല്‍-രണ്ടാം പേപ്പര്‍(അറബിക് സ്കൂളുകള്‍ക്ക്)/സംസ്കൃതം ഓറിയന്‍റല്‍-രണ്ടാം പേപ്പര്‍ (സംസ്കൃത സ്കൂളുകള്‍ക്ക്) 14 തിങ്കള്‍ :  1.45മുതല്‍ 4.30 വരെ- രണ്ടാം ഭാഷ ഇംഗ്ളീഷ്.  15 ചൊവ്വ :  1.45മുതല്‍ 3.30 വരെ- മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ്.16 ബുധന്‍ : 1.45മുതല്‍ 4.30 വരെ-ഗണിതശാസ്ത്രം, 17 വ്യാഴം :  1.45മുതല്‍ 3.30 വരെ- ഊര്‍ജതന്ത്രം, 21 തിങ്കള്‍:  1.45മുതല്‍ 4.30 വരെ-സോഷ്യല്‍ സയന്‍സ്, 22 ചൊവ്വ : 1.45മുതല്‍ 3.30 വരെ-രസതന്ത്രം. 23 ബുധന്‍ : 1.45മുതല്‍ 3.30 വരെ- ജീവശാസ്ത്രം. പരീക്ഷയുടെ ആരംഭത്തിലെ 15 മിനിറ്റ് (1.45 മുതല്‍ രണ്ടുവരെ ) ആശ്വാസ സമയമായിരിക്കും (കൂള്‍ ഓഫ് ടൈം). ഈ സമയത്ത് ഒരു കാരണവശാലും ഉത്തരങ്ങള്‍ എഴുതാന്‍ പാടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.