നാട്ടുകാരുടെ ആത്മരോഷം പ്രതിഫലിക്കുന്ന ബോര്‍ഡുകളും ബാനറുകളും പലയിടങ്ങളിലും ഉയരുന്നു
ആമ്പല്ലൂര്‍: വോട്ടര്‍മാര്‍ പഴയ വോട്ടര്‍മാരല്ല ! വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് വാങ്ങി ജയിച്ചതിനുശേഷം വാര്‍ഡിലേക്ക് തിരിഞ്ഞുനോക്കാതിരിക്കുന്നവര്‍ ഇക്കുറി വിവരമറിയുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാത്ത രാഷ്ട്രീയക്കാരെയും നേതാക്കളെയും ബഹിഷ്കരിക്കാനാണ് വോട്ടര്‍മാരുടെ തീരുമാനം.
നാട്ടുകാരുടെ ആത്മരോഷം പ്രതിഫലിക്കുന്ന ബോര്‍ഡുകളും ബാനറുകളും പലയിടങ്ങളിലും ഉയര്‍ന്നുകഴിഞ്ഞു.
നന്തിക്കര റെയില്‍വേ ഗേറ്റിന് സമീപം പട്ടികജാതി ശ്മശാനം റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് പരിസരവാസികള്‍ വോട്ട് ബഹിഷ്കരിക്കാന്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. പറപ്പൂക്കര പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍പെട്ട ഈ റോഡ് പട്ടികജാതിക്കാരുള്‍പ്പെടെ അഞ്ചോളം വീട്ടുകാര്‍ക്ക് ആശ്രയമാണ്. പ്രദേശത്തെ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ മരണപ്പെട്ടാല്‍ സംസ്കരിക്കുന്നത് ഇവിടുത്തെ ശ്മശാനത്തിലാണ്. വര്‍ഷങ്ങളായി റോഡ് തകര്‍ന്നുകിടക്കുകയാണെന്ന് പരിസരവാസികള്‍ പറയുന്നു. ഇവിടെയുള്ളവര്‍ കൈയില്‍നിന്ന് പണം മുടക്കി ഓട്ടുകമ്പനികളില്‍ നിന്നുള്ള വേസ്റ്റ് അടിച്ചാണ് നടക്കാന്‍ കഴിയുന്ന രീതിയിലെങ്കിലും റോഡിനെ മാറ്റിയെടുക്കുന്നത്. റോഡ് നന്നാക്കാന്‍ പറ്റാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടില്ല എന്ന ബാനറാണ് ഇവിടെ വോട്ട് ചോദിച്ചത്തെുന്നവരെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.