ലീഗിന്‍േറത് അതിതീവ്ര വര്‍ഗീയതയല്ല -എം.എ. ബേബി

മലപ്പുറം: സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന ഭൂരിപക്ഷ വര്‍ഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും മുസ്ലിം ലീഗ് അതിതീവ്ര വര്‍ഗീയ സംഘടനയാണെന്ന് പറയാനാകില്ളെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മലപ്പുറം പ്രസ് ക്ളബിന്‍െറ ‘തദ്ദേശപ്പോര് -2015’ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിരോധിക്കാനെന്ന നിലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളാണ് ലീഗിനെക്കാള്‍ ആദ്യം എതിര്‍ക്കപ്പെടേണ്ടത്. അതിനര്‍ഥം ലീഗ് മതേതര പാര്‍ട്ടിയാണെന്നല്ല. പക്ഷേ, ഇത്തരം പാര്‍ട്ടികളുമായി ലീഗിനെ താരതമ്യം ചെയ്യേണ്ടതില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ലാഭ, നഷ്ടങ്ങള്‍ നോക്കാതെ വര്‍ഗീയതയെ എതിര്‍ക്കുന്നത് എല്‍.ഡി.എഫ് മാത്രമാണ്. എന്നാല്‍, തീവ്ര ഹിന്ദുത്വ ശക്തികളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. ബന്ധം വിച്ഛേദിക്കാതെ വരുന്നവരെ പിന്തുണക്കുന്നതിനെക്കുറിച്ച ചോദ്യത്തിന് പാര്‍ട്ടിയുടെ എല്ലാ നിലപാടുകളും ശരിയാണെന്ന അഭിപ്രായമില്ളെന്നും ശരിയാകണമെന്ന ഉദ്ദേശ്യമാണുള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിലയിരുത്താമെന്നും വിശദീകരിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലും ബി.ജെ.പിയിലും മുസ്ലിം ലീഗിലുമുള്ള പലരും എല്‍.ഡി.എഫില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.