കോഴിക്കോട്: ത്രിതല പഞ്ചായത്തുകളില്‍ ആദ്യമായി ഏര്‍പ്പെടുത്തുന്ന പ്രത്യേക വോട്ടിങ് യന്ത്രം പരിചയപ്പെടുത്താനും തെരഞ്ഞെടുപ്പ് സംബന്ധിച്ച പൊതുവായ ബോധവത്കരണത്തിനുമായുള്ള മൊബൈല്‍ എക്സിബിഷന്‍ ബസ് യാത്ര തുടരുന്നു. ബാലുശ്ശേരി, വട്ടോളി ബസാര്‍, എകരൂല്‍, പൂനൂര്‍, തച്ചമ്പൊയില്‍, താമരശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ്, താമരശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ്, ഈങ്ങാപ്പുഴ, പുതുപ്പാടി, അടിവാരം, നരിക്കുനി എന്നിവിടങ്ങളില്‍ മൊബൈല്‍ എക്സിബിഷന്‍ പര്യടനം നടത്തി.
റവന്യൂ ഉദ്യോഗസ്ഥരായ കെ.സി. അബ്ദുല്‍ വഹാബ്, പി. ഷബീര്‍, പി.ടി. റിനീഷ് എന്നിവര്‍ വോട്ടിങ് യന്ത്രത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തിങ്കളാഴ്ച പുറക്കാട്ടിരി, അത്തോളി, ഉള്ള്യേരി, നടവണ്ണൂര്‍, നൊച്ചാട്, പേരാമ്പ്ര, കൂത്താളി, കടിയങ്ങാട്, പാലേരി, കുറ്റ്യാടി, മൊകേരി, കക്കട്ടില്‍, കല്ലാച്ചി, നാദാപുരം, തൂണേരി എന്നിവിടങ്ങളില്‍ ബസ് സഞ്ചരിക്കും.ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പാണ് സഞ്ചരിക്കുന്ന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍, ചിത്രങ്ങള്‍, വോട്ടിങ് മെഷീന്‍ പ്രവര്‍ത്തനരീതികളുടെ ഡെമോണ്‍സ്ട്രേഷന്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.