തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായതോടെ ബാലറ്റ് പേപ്പറുകളുടെ അച്ചടി വിവിധ സര്‍ക്കാര്‍ പ്രസുകളില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന 21871 തദ്ദേശ മണ്ഡലങ്ങള്‍ക്ക് ഏഴുലക്ഷത്തോളം ബാലറ്റുകളാണ് അച്ചടിക്കുക. തിരുവനന്തപുരം കോര്‍പറേഷനിലെയും പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയിലെയും തെരഞ്ഞെടുത്ത വാര്‍ഡുകളിലെ ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ എന്നിവ തമിഴില്‍ക്കൂടി അച്ചടിക്കും. കാസര്‍കോട് മുനിസിപ്പാലിറ്റിയിലേത് കന്നടയില്‍ക്കൂടി അച്ചടിക്കും. തിരുവനന്തപുരം കോര്‍പറേഷനിലെ വലിയശാല, കരമന വാര്‍ഡുകളിലേക്കും ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയിലെ അരംഗം, വടക്കത്തറ, ദേവാങ്കപുരം വാര്‍ഡുകളിലേക്കുമാണ് തമിഴില്‍ അച്ചടിക്കുന്നത്.
കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ചേരങ്കൈ വെസ്റ്റ്, ചേരങ്കൈ ഈസ്റ്റ്, അരുക്കത്ത് ബയല്‍, താളിപ്പടുപ്പ്, കറന്തക്കാട്, ആനബാഗിലു, നുള്ളിപ്പാടി, നുള്ളിപ്പാടി നോര്‍ത്, അണങ്കൂര്‍, വിദ്യാനഗര്‍, ബദിര, ചാല, ചാലക്കുന്ന്, തുരുത്തി, കൊല്ലംപാടി, പച്ചക്കാട്, ചെന്നിക്കര, പുലിക്കുന്ന്, കൊറക്കോട്, ഫിഷ് മാര്‍ക്കറ്റ്, ഹൊണ്ണമൂല, തെരുവത്ത്, പള്ളിക്കാല്‍, ഖാസിലേന്‍, തളങ്കര ബാങ്കോട്, തളങ്കര ജദീത് റോഡ്, തളങ്കര കണ്ടത്തില്‍, തളങ്കര കെ.കെ. പുറം, തളങ്കര പടിഞ്ഞാര്‍, തളങ്കര ദീനാര്‍ നഗര്‍, തായലങ്ങാടി, താലൂക്ക് ഓഫിസ്, ബീരന്ത് ബയല്‍, നെല്ലിക്കുന്ന് പള്ളം, കടപ്പുറം സൗത്, കടപ്പുറം നോര്‍ത്, ലൈറ്റ് ഹൗസ് എന്നീ 38 വാര്‍ഡിലേക്കുമുള്ള ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ എന്നിവ കന്നടയില്‍ക്കൂടി അച്ചടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.