കൊല്ലത്ത് സെപ്റ്റിക് ടാങ്കില്‍ മൃതദേഹത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടത്തെി

കൊല്ലം : കൊല്ലത്ത്  അഞ്ചാലുംമൂട് കുപ്പണയില്‍ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിന്‍െറ സെപ്റ്റിക് ടാങ്കില്‍  സ്ത്രീയുടെതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്‍െറ അവശിഷ്ടങ്ങള്‍ ക െണ്ടത്തി. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് സെപ്റ്റിക് ടാങ്കില്‍ പരിശോധന നടത്തിയത്. ഒരു വര്‍ഷം മുന്‍പ് കാണാതായ അഞ്ചാലുംമൂട്  വെട്ടുവിള സ്വദേശിയായ വീട്ടമ്മയുടേതാണെന്നാണ് പൊലീസ്  നിഗമനം. കുപ്പണ പോങ്ങുംതാഴെ ക്ഷേത്രത്തിന് സമീപം വെളിയില്‍ കായല്‍വാരത്തിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിന്‍െറ പുറകിലെ സെപ്റ്റിക് ടാങ്കിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം ക െണ്ടത്തിയത്. തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളും മുടിയും മാലയും കമ്മലും അടിവസ്ത്രങ്ങളും സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്‍െറ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.