തിരുവനന്തപുരം: സി.പി.എമ്മിനെതിരായ വിവാദ അഭിമുഖത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തന്നെ അപമാനിക്കാന്‍ കരുതിക്കൂടി മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് വി.എസ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സി.പി.എമ്മിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണ്. ഈ നീക്കത്തെ അവജ്ഞയോടെ ജനങ്ങള്‍ തള്ളിക്കളയണം. താനും പാര്‍ട്ടി സംസ്ഥാന നേതൃത്വവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്താനുള്ള പാഴ് വേലയാണിതെന്നും വി.എസ് ചൂണ്ടിക്കാട്ടി.
മൈക്രോഫിനാന്‍സ് തട്ടിപ്പിന്‍െറ പേരില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അഡ്വക്കേറ്റ് ജനറലിനെ സമീപിക്കുമെന്നും വി.എസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മഅദനിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് ദോഷം ചെയ്തെന്നും ഈ നീക്കം മതേതര വോട്ടുകള്‍ ഇല്ലാതാക്കിയെന്നും ജനശക്തി ദ്വൈവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ വി.എസ് പറഞ്ഞിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിക്കാനുള്ള ശ്രമം നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.