തിരുവനന്തപുരം: തന്‍െറ പദവിയുടെ അന്തസിന് നിരക്കാത്ത പ്രവൃത്തികളാണ് സ്പീക്കറില്‍ നിന്ന് ഉണ്ടാവുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ഡ്രൈവറെ കൊണ്ട് ചെരുപ്പഴിപ്പിച്ച ശക്തന്‍െറ നടപടിയെ മോശമായിപ്പോയി എന്നു മാത്രം പറഞ്ഞ് വലിയ വിവാദമാക്കാതിരുന്നത് സ്പീക്കര്‍ പദവിയോട് ആദരവുള്ളതുകൊണ്ടാണ്. എന്നാല്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും വി.എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. നിയമസഭയില്‍ സ്ത്രീകളെ, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആക്രമിച്ചപ്പോള്‍ അത് കണ്ടില്ളെന്ന് പരസ്യമായി പറഞ്ഞ സ്പീക്കര്‍ ഇനിയെങ്കിലും കേരള ജനതയോട് മാപ്പുപറയണമെന്നും വി.എസ് ആവശ്യപ്പെട്ടു.
സ്പീക്കര്‍ ഇപ്പോള്‍ ചില ഫോട്ടോകളുമായി രംഗത്ത് വന്നിരിക്കുകയാണ് . കടയില്‍ ചെരുപ്പ് വാങ്ങാന്‍ പോയ തന്‍്റെ ഫോട്ടോയും, സ്പീക്കര്‍ ചെരുപ്പിന്‍്റെ വാര്‍ കീഴുദ്യോഗസ്ഥനെക്കൊണ്ട് അഴിപ്പിക്കുന്ന ചിത്രവും ശക്തന്‍ പൊതുവേദിയില്‍ കാണിക്കുകയാണ്. ചെരുപ്പ് കടയില്‍ ആരു പോയാലും നടക്കുന്ന കാര്യമാണ് എന്‍െറ കാര്യത്തില്‍ സംഭവിച്ചത്. 'വല്ലഭന് പുല്ലും ആയുധം' പോലെ ഇതും എടുത്ത് പയറ്റുകയാണ് സ്പീക്കര്‍ ചെയ്യുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.
അതേസമയം തനിക്കെതിരായ പരാമര്‍ശങ്ങള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തിരുത്തണമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിനെക്കുറിച്ച് ഒരു സ്ഥലത്തും താന്‍ ഒന്നും പറഞ്ഞിട്ടില്ല. വി.എസിന്‍െറ ചിത്രവും കാണിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണമാണ് വി.എസ് ഉന്നയിക്കുന്നതെന്നും സ്പീക്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.