പാലക്കാട്: അട്ടപ്പാടി കുടുകുമണ്ണ ഊരിന് സമീപം സായുധ മാവോവാദി സംഘവും പൊലീസ് ഏറ്റുമുട്ടി. മാവോവാദി സംഘം പൊലീസിനുനേരെ വെടിവെച്ചതിനെ തുടര്‍ന്ന് പൊലീസ് തിരിച്ച് ഏഴ് റൗണ്ട് വെടിവെച്ചു. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെയാണ് സംഭവം. കടുകുമണ്ണ ഊരിനു സമീപം മാവോവാദി സാന്നിധ്യമുണ്ടെന്ന സൂചനയെതുടര്‍ന്ന് രാവിലെ അട്ടപ്പാടി പൊലീസും തണ്ടര്‍ബോള്‍ട്ടും പരിശോന നടത്തുന്നതിനിടെയാണ് വനത്തിനുള്ളില്‍നിന്നും വെടിവെപ്പുണ്ടായത്. തിരിച്ച് ഏഴ് റൗണ്ട് വെടിവെച്ചതായി ജില്ലാ പൊലീസ് സൂപ്രണ്ട് എന്‍.വിജയകുമാര്‍ അറിയിച്ചു. പൊലീസ് ഭാഗത്ത് ആര്‍ക്കും പരിക്കില്ല. ആരെയും പിടികൂടാനായിട്ടില്ല. കൂടുതല്‍ സേനയെ ഏറ്റുമുട്ടല്‍ മേഖലയിലേക്ക് നിയോഗിച്ചതായി ഡി.എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.