കോഴിക്കോട്: കാറുകളുടെ എന്‍ജിന്‍െറ പ്രവര്‍ത്തനക്ഷമതാ കാലാവധി എത്രയുണ്ടെന്ന് മുന്‍കൂട്ടി അറിയാനെന്താണ് വഴി? പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ അറിയാന്‍ ആഗ്രഹിക്കുന്നതാണ് ഇക്കാര്യം. എന്നാല്‍, വര്‍ഷങ്ങളോളം ഓടിയാല്‍ മാത്രമേ ശരിക്കും എന്‍ജിന്‍െറ കാലാവധി മനസ്സിലാക്കാനാകൂ എന്നതാണ് യാഥാര്‍ഥ്യം. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മലയാളിയായ സുനയര്‍ ഇമാം. മെഴ്സിഡസ് ബെന്‍സ് കാറുകളുടെ എന്‍ജിന്‍െറ പ്രവര്‍ത്തനക്ഷമതാ കാലാവധി നിര്‍മാണഘട്ടത്തില്‍തന്നെ കണ്ടത്തൊനുള്ള സാങ്കേതികവിദ്യയാണ് കൊല്ലം സ്വദേശിയായ ഈ യുവാവ് ജര്‍മനിയിലെ ഡോട്മുണ്ട് യൂനിവേഴ്സിറ്റിയുടെ സഹായത്തോടെ കണ്ടത്തെിയിരിക്കുന്നത്.
മെഴ്സിഡസ് ബെന്‍സ് കാറുകളുടെ എന്‍ജിന്‍െറ പ്രവര്‍ത്തന ക്ഷമതാ കാലാവധിയായി കമ്പനി പറയുന്നത് 2.4 ലക്ഷം കിലോമീറ്ററാണ്. എന്നാല്‍, ശരിക്കും ആറു ലക്ഷം കിലോമീറ്റര്‍ കാലാവധിയുണ്ടെന്ന് കമ്പനിക്കറിയാം. എന്നാല്‍, വാഹനം വാങ്ങുന്നയാളെ ഇത് ബോധ്യപ്പെടുത്താന്‍ നിവൃത്തിയില്ല. ആറു ലക്ഷം കിലോമീറ്റര്‍ ഓടിച്ച് കാണിക്കണമെങ്കിലാകട്ടെ, 10 മുതല്‍ 15 വര്‍ഷം വരെയെടുക്കും. അത്രയും കാലം കഴിഞ്ഞ് എന്‍ജിന്‍െറ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് പറഞ്ഞുചെന്നാല്‍ കാര്യമുണ്ടാകില്ളെന്നും കമ്പനിക്കറിയാം. ഈ സാഹചര്യത്തിലാണ് എന്‍ജിന്‍െറ പ്രവര്‍ത്തനക്ഷമത നേരത്തെ തന്നെ അറിയാന്‍ കഴിയുന്ന മാര്‍ഗത്തെക്കുറിച്ച് കമ്പനി ആലോചിച്ചത്.
ഡോട്മുണ്ട് യൂനിവേഴ്സിറ്റിയില്‍ ടെക്നോഫിനാന്‍സില്‍ ഗവേഷണത്തിന് എത്തിയ സുനയര്‍ ആകസ്മികമായാണ് ഈ പ്രൊജക്ടിനെക്കുറിച്ച് അറിയുന്നത്. യൂനിവേഴ്സിറ്റിയിലെ പ്രഫസറുമായി സംസാരിക്കുന്നതിനിടെ അദ്ദേഹമാണ് പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞത്. കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍നിന്ന് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദം നേടി ഒരു വര്‍ഷം ഗൂഗ്ളില്‍ ജോലിചെയ്ത സുനയര്‍ ഈ പ്രൊജക്ട് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ പ്രഫസര്‍ മാത്രമല്ല മെഴ്സിഡസ് കമ്പനിയും അമ്പരന്നു. ടെക്നോളജിയിലും അപാരമായ താല്‍പര്യമുണ്ടായിരുന്ന സുനയര്‍ കൃത്യമായ പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ കമ്പനി സമ്മതിച്ചു.
ഗവേഷണത്തിന് അവധി നല്‍കി അങ്ങനെ മുഴുവന്‍ സമയവും കാറിന്‍െറ എന്‍ജിനുകളുടെ ലോകത്തേക്ക് സുനയര്‍ നടന്നുകയറി. ഒരു വര്‍ഷത്തോളം നീണ്ട രാപ്പകല്‍ കഠിനാധ്വാനത്തിനൊടുവിലാണ് സുനയര്‍ കണ്ടുപിടിത്തം നടത്തിയത്. കാറിന്‍െറ എഞ്ചിന്‍ 10 മുതല്‍ 15 വര്‍ഷം വരെ ഉപയോഗിക്കുമ്പോഴുള്ള തേയ്മാനം ക്രമീകരിച്ച് 30 മുതല്‍ 40 ദിവസങ്ങള്‍ക്കുള്ളില്‍ ടെസ്റ്റിങ്ങിന് സജ്ജമാക്കുന്ന പ്രൊജക്ടാണ് സുനയര്‍ കണ്ടുപിടിച്ചത്. ഇതുവഴി നേരത്തേ എന്‍ജിന്‍െറ കാലാവധി മനസ്സിലാക്കാനാകും. എഞ്ചിന്‍ പുറംതള്ളുന്ന മാലിന്യങ്ങളെ നിയന്ത്രിക്കുന്ന ഭാഗമായ ഇ.ജി.ആറില്‍ (Exhaust Gas Recerculation System) വരുത്തിയ ചില മാറ്റങ്ങളാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. സുനയറിന്‍െറ കണ്ടുപിടിത്തത്തിന് ഡോട്മുണ്ട് സര്‍വകലാശാലയില്‍നിന്ന് പേറ്റന്‍റും ലഭിച്ചു.
കൊല്ലം മുണ്ടക്കല്‍ വയലില്‍ വീട്ടില്‍ ഇമാമുദ്ദീന്‍െറയും സുബൈദയുടെയും മകനായ സുനയര്‍ കൊല്ലം ഫാത്തിമ മാതാ കോളജില്‍ ബി.കോം പഠനം പൂര്‍ത്തിയാക്കിയശേഷമാണ് കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ ഉപരിപഠനത്തിന് പോയത്. തുടര്‍ന്ന് ‘ഡാഡ്’ സ്കോളര്‍ഷിപ് നേടിയാണ് ഡോട്മുണ്ട് സര്‍വകലാശാലയില്‍ ഗവേഷണത്തിന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.