മലപ്പട്ടത്ത് സി.പി.എം പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്ക് എതിരില്ലാ ജയം

ശ്രീകണ്ഠപുരം: മലപ്പട്ടം പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും ഇത്തവണ യു.ഡി.എഫ് പത്രിക നല്‍കിയെങ്കിലും സുക്ഷ്മ പരിശോധനയില്‍ ലീഗ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. മലപ്പട്ടം പഞ്ചായത്ത് എട്ടാം വാര്‍ഡ് മലപ്പട്ടം ഈസ്റ്റിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ മുഹമ്മദിന്‍െറ പത്രികയാണ് തള്ളിയത്. നാമനിര്‍ദേശ പത്രികയോടൊപ്പം മുഹമ്മദിനെ പിന്താങ്ങിയതായി കാണിച്ച റഹ്യാനത്തിന്‍െറ വ്യാജ ഒപ്പിട്ടതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.

തന്‍െറ ഒപ്പല്ളെന്ന് റഹ്യാനത്ത് സമ്മതിക്കുകയും ചെയ്തു. ഇതേ വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന എല്‍.ഡി.എഫിന്‍െറ പ്രസിഡന്‍റ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ പി. പുഷ്പജന്‍ ഇതോടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘം ശ്രീകണ്ഠപുരം മേഖലാ സെക്രട്ടറി കൂടിയാണ് പുഷ്പജന്‍. സംസ്ഥാനത്തുതന്നെ പ്രതിപക്ഷമില്ലാതെ സി.പി.എം നേതൃത്വം ഭരിക്കുന്ന പഞ്ചായത്തുകൂടിയാണ് മലപ്പട്ടം.
ആകെയുള്ള 13 വാര്‍ഡില്‍ ഒരു പത്രിക തള്ളിയെങ്കിലും ബാക്കി 12 വാര്‍ഡുകളിലും യു.ഡി.എഫ്-എല്‍.ഡി.എഫ് പോരാട്ടം ശക്തമാകും. പ്രതിപക്ഷമില്ലാ ഭരണ തുടര്‍ച്ച ലഭിക്കുമോയെന്ന് കാണാന്‍ ഇടതും പ്രതിപക്ഷത്തേക്ക് നാമമാത്രമായെങ്കിലും ആളെ അയക്കാമെന്ന പ്രതീക്ഷയില്‍ വലതും കാത്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.