തുഷാര്‍ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ മര്‍ദ്ദിച്ചതായി വെളിപ്പെടുത്തല്‍

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുഷാര്‍ വെള്ളാപ്പെള്ളിക്കെതിരെ പുതിയ ആരോപണങ്ങളുമായി സ്വാമിയുടെ സഹായി വാവറമ്പലം സുരേന്ദ്രന്‍. സ്ത്രീകളോടൊപ്പം നിര്‍ത്തി നഗ്നചിത്രം എടുക്കാന്‍ ശ്രമിച്ച ശേഷം തുഷാര്‍ വെള്ളാപ്പള്ളി സ്വാമിയെ മര്‍ദ്ദിച്ചുവെന്നും ഇക്കാര്യം സ്വാമി തന്നോട് പറഞ്ഞതായും അദ്ദേഹം പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി. ദുബൈയില്‍ വെച്ചാണ് തുഷാര്‍ ശാശ്വതീകാനന്ദയെ മര്‍ദ്ദിച്ചത്. ശിവഗിരി ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയാണ് വാവറമ്പലം സുരേന്ദ്രന്‍ .

വെള്ളാപ്പള്ളിക്കെതിരെ ശിവഗിരിയിലെ സന്യാസി പ്രീതാത്മാനന്ദ കത്തെഴുതിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ വെള്ളാപ്പള്ളിയാണെന്നായിരുന്നു കത്ത്. കത്തെഴുതിയ പ്രീതാത്മാനന്ദയെ പിന്നീട് കാണാതായെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ കത്ത് സുരേന്ദ്രന്‍ പുറത്തുവിട്ടു. അന്വേഷണ സംഘത്തോട് എല്ലാം പറയുമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.





 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.