തിരുവനന്തപുരം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് മേധാവിയോട് റിപ്പോര്‍ട്ട് തേടി. ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രിയുടെ നടപടി. മൊഴിയെടുക്കാന്‍ ഈയാഴ്ചതന്നെ ബിജുവിനെ വിളിച്ചുവരുത്തിയേക്കുമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കി.
സ്വാമിയുടെ മരണത്തെക്കുറിച്ച് ഇപ്പോള്‍ തുടരന്വേഷണം സാധ്യമല്ളെന്ന് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു. ബിജുവടക്കമുള്ളവരുടെ ആരോപണങ്ങള്‍ നേരത്തേ അന്വേഷിച്ചതാണെന്നും കൂടുതല്‍ തെളിവുകള്‍ കിട്ടിയാലെ അന്വേഷണം സാധ്യമാകൂവെന്നുമായിരുന്നു ചെന്നിത്തലയുടെ നിലപാട്. സംഭവത്തില്‍ അടിയന്തരമായി സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.