മലപ്പുറം: പൊന്നാനിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ കുഞ്ഞിനെയും കൊണ്ട് ജീവനൊടുക്കി. പൊന്നാനി മാറഞ്ചേരി പഞ്ചായത്തിലെ അത്താണിയിലാണ് സംഭവം. പനമ്പാട് പെരുമ്പള്ളി ഫൈസല്‍ (34), ഭാര്യ സലീന (27), മകന്‍ മുഹമ്മദ് ഫഹീം (എട്ട് മാസം) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ പ്രഭാത നമസ്കാരത്തിന്‍െറ സമയത്തായിരുന്നു സംഭവം. മകനെയും കൊണ്ട് വീടിനു പുറത്തേക്ക് ഓടിയ സലീന സമീപത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഫൈസലിന്‍െറ ഉമ്മ ഒച്ചവെച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിക്കൂടി. ഇരുട്ടായതിനാലും കിണറില്‍ നിറയെ വെള്ളം ഉള്ളതിനാലും ഇവര്‍ നിസ്സഹായരായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിളിക്കുകയായിരുന്നു.
ഇക്കാര്യമറിയിക്കാനായി എത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഫൈസലിനെ മുറിയിലെ കട്ടിലില്‍ കണ്ടെ ത്തിയത്. കഴുത്തിന് മാരകമായി മുറിവേറ്റ ഫൈസലിനെ ഉടന്‍തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഫൈസല്‍ രണ്ടാഴ്ച മുമ്പാണ് നാട്ടിലെ ത്തിയത്. 12 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഈയടുത്താണ് കുഞ്ഞുണ്ടായത്. കുഞ്ഞിനെ കാണാനും വീടുപണിക്കുമായാണ് ഫൈസല്‍ നാട്ടിലെ ത്തിയത്. സലീനക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായാണ് പൊലീസ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.