വെള്ളാപ്പള്ളി-ബി.ജെ.പി സഖ്യത്തിന്‍െറ ഗോഡ്ഫാദര്‍ ഉമ്മന്‍ചാണ്ടി -വി.എസ്

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനും ബി.ജെ.പിയും ചേര്‍ന്ന് പാര്‍ട്ടി രൂപീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഗോഡ്ഫാദര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മതേതര മുന്നണി എന്ന് ലേബല്‍ ഒട്ടിച്ചാല്‍ മതേതരമാകില്ല. ഈ വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരയെന്‍റ സ്വരമല്ല ഉമ്മന്‍ചാണ്ടിയുടേത്. യു.ഡി.എഫ് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചിട്ടില്ളെന്ന ഉമ്മന്‍ചാണ്ടിയുടെ ന്യായവാദം സാങ്കേതികം മാത്രമാണെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.