കാസര്‍കോട്: മഞ്ചേശ്വരത്ത് ഊമ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പ്രേംരാജിനാണ് അന്വേഷണ ചുമതലയെന്ന് കാസര്‍കോട് എസ്.പി മാധ്യമങ്ങളെ അറിയിച്ചു.
സെപ്റ്റംബര്‍ 22നണ് മഞ്ചേശ്വരം ഹൊസബട്ടുവിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഊമയായ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. വീട്ടിലാരുമില്ലാത്ത നേരത്താണ് അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വൈദ്യ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം യുവാവ് ഒളിവിലാണ്.
അതേസമയം, പരാതി നല്‍കി മൂന്ന് ദിവസം കഴിഞ്ഞ ശേഷമാണ് പൊലീസ് കേസെടുത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയും രണ്ട് സഹോദരന്മാരും സംസാരശേഷി ഇല്ലാത്തവരും അച്ഛന്‍ മാനസിക രോഗിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.