എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ളെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന കള്ളന് ടോര്‍ച്ചടിച്ചുകൊടുക്കുന്ന പൊലീസിന്‍െറ പണിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് തെളിവുകള്‍ സഹിതം താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പുകളുടെ പക്കലുണ്ട്. ആ ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഒതുക്കിവെച്ചാണ് ഒരു പരാതിയും ലഭിച്ചിട്ടില്ളെന്ന് തട്ടിവിടുന്നതെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതി ക്രൈം നമ്പര്‍ 250/2015 ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നാക്കവിഭാഗ വികസന കോര്‍പറേഷനും ഉള്‍പ്പെടുന്ന തട്ടിപ്പായതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കും സര്‍ക്കാറിനും റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. തട്ടിപ്പിനത്തെുടര്‍ന്ന് 16 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ രണ്ട് കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ഡി.ജി.പിയുടെ ഓഫിസില്‍നിന്ന് വിവരാവകാശ നിയമപ്രകാരം അറിയിച്ചിട്ടുണ്ട്. ഇത്രയൊക്കെയുണ്ടായിട്ടും ഒരു പരാതിയും കിട്ടിയില്ളെന്ന് പറയുന്നതിലെ രാഷ്ട്രീയം തിരിച്ചറിയണം. എസ്.എന്‍.ഡി.പിയെ ഉപയോഗിച്ച് ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ നടേശന് ഒത്താശ ചെയ്യുകയാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമെന്നും വി.എസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.