തലശ്ശേരിയിലെ ജ്വല്ലറി ഉടമയുടെ വധം സി.ബി.ഐ അന്വേഷണത്തിന് വിട്ടു

കൊച്ചി: കണ്ണൂര്‍ തലശ്ശേരിയിലെ സവിത ജ്വല്ലറി ഉടമ ദിനേശന്‍െറ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമായ കേസുകള്‍ തടസ്സവാദം  ഉന്നയിച്ച് ഏറ്റെടുക്കാതിരിക്കാന്‍ ശ്രമിക്കുന്ന സി.ബി.ഐ നിലപാട് അംഗീകരിക്കാനാവില്ളെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും കേസുകളുടെ ആധിക്യവും ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തില്‍നിന്ന് സി.ബി.ഐക്ക് ഒഴിഞ്ഞുമാറാനാകില്ളെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ വ്യക്തമാക്കി.
2014 ഡിസംമ്പര്‍ 23ന് രാത്രിയാണ് സ്വന്തം ജ്വല്ലറിക്കകത്ത് ദിനേശനെ മരിച്ചനിലയില്‍ കണ്ടത്തെിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം ഏറ്റെടുത്തു. ആറുമാസമായിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ളെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ദിനേശിന്‍െറ സുഹൃത്തും അയല്‍വാസിയുമായ ഗോവിന്ദ്രാജാണ് കോടതിയെ സമീപിച്ചത്. 2010ല്‍ കുടുംബവക കടമുറി വിറ്റതു വഴി 90 ലക്ഷം മരിച്ച ദിനേശന് ലഭിച്ചിരുന്നു.
മരിക്കുന്ന സമയത്ത് മറ്റ് ബാധ്യതകളെല്ലാം തീര്‍ത്ത് 14 ലക്ഷം കൈവശമുണ്ടായിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. തലശ്ശേരിയിലെ പ്രധാന റോഡിന്‍െറ ഓരത്ത് പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലാണ് ഉടമ മരിച്ചത്. ഗൗരവപൂര്‍വമായി അന്വേഷണം നടത്തേണ്ട സംഭവമാണെന്ന് കോടതി നിരീക്ഷിച്ചു.  
നിലവില്‍ കേസന്വേഷിക്കുന്ന കോഴിക്കോട്  ക്രൈംബ്രാഞ്ചിന് ലോക്കല്‍ പൊലീസിന്‍െറ അന്വേഷണത്തിനപ്പുറത്തേക്ക് പോകാനായിട്ടില്ല.  കേരളത്തിന് പുറത്തുള്ള നിരവധിപേര്‍ സംഭവം നടന്ന ജ്വല്ലറിക്ക് പരിസരത്ത് താമസിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍െറ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.