കൊരട്ടിയില്‍ എ.ടി.എം തകര്‍ത്ത് കവര്‍ച്ചാശ്രമം

കൊരട്ടി: കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയുടെ എ.ടി.എം തകര്‍ത്ത് പണം കവരാന്‍ ശ്രമം. ചിറങ്ങര സിഗ്നലിന് സമീപം ദേശീയ പാതയോരത്തെ എ.ടി.എം കൗണ്ടറാണ് രാത്രിയില്‍ തകര്‍ക്കാന്‍ ശ്രമം നടന്നത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ പണമെടുക്കാന്‍ വന്നര്‍ പറയുമ്പോഴാണ് ബാങ്ക് അധികൃതര്‍ സംഭവം അറിയുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ല.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് സംഭവം എന്ന് കരുതുന്നു. കൗണ്ടറിലെ രണ്ട് കാമറയിലും മോഷ്ടാവിന്‍െറ ചിത്രം പതിഞ്ഞിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല. മെഷീന്‍െറ കീബോര്‍ഡിന് താഴെയുള്ള ട്രേയും സമീപം ഇന്‍വെര്‍ട്ടറും മറ്റും സൂക്ഷിക്കുന്ന കാബിന്‍െറ ഭിത്തികളും തകര്‍ത്ത നിലയിലാണ്. ദിവസങ്ങളായി തകരാറിലായിരുന്ന എ.ടി.എം കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. കാവല്‍ക്കാരനില്ലാത്ത കൗണ്ടറിലെ മെഷീനില്‍ അധികം പണം സൂക്ഷിക്കാറില്ല. സാങ്കേതിക വിദഗ്ധര്‍ എത്തിയാണ് പണം നഷ്ടപ്പെട്ടിട്ടില്ളെന്ന് ഉറപ്പിച്ചത്.
വിരലടയാള വിദഗ്ധരും ചാലക്കുടി ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രന്‍, സി.ഐ ബാബു കെ. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തത്തെി പരിശോധിച്ചു. പോലീസ് നായ 100 മീറ്ററോളം ഓടി. ബാങ്കിന്‍െറ റീജനല്‍ മാനേജര്‍ എം.ജി. ജ്യോതിയടക്കം ഉയര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തത്തെി. 15 വര്‍ഷമായി ചിറങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കൊരട്ടി ശാഖ രണ്ടുവര്‍ഷം മുമ്പാണ് നിലവിലെ കെട്ടിടത്തിലേക്ക് മാറ്റിയത്. താഴത്തെ നിലയിലാണ് എ.ടി.എം കൗണ്ടര്‍. ചിറങ്ങര ഭാഗത്ത് മറ്റ് എ.ടി.എം കൗണ്ടറുകള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ധാരാളം ഇടപാടുകാര്‍ എത്താറുണ്ട്. ചാലക്കുടി മേഖലയില്‍ എ.ടി.എം മോഷണശ്രമം ആദ്യമാണ്. സമീപകാലത്തെ എ.ടി.എം കവര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ സംഭവം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.