തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭരണത്തിലുള്ള പഞ്ചായത്തുകളില്‍ വോട്ട് തേടുമ്പോള്‍ ഭരണസമിതിയുടെ നേട്ടങ്ങള്‍ക്കൊപ്പം പോരായ്മകളും തുറന്നുപറയാന്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പോരായ്മകള്‍ എന്തുകൊണ്ട് സംഭവിച്ചുവെന്നും അത് പരിഹരിക്കാന്‍ എന്തൊക്കെ ചെയ്യുമെന്നും ജനങ്ങളോട് വിശദീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികക്ക് രൂപം നല്‍കാന്‍ ചേര്‍ന്ന എല്‍.ഡി.എഫ് ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാദേശികതലത്തില്‍ സ്വാധീനമുള്ള പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണം. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പ്രകടന പത്രികയില്‍ ഊന്നല്‍ നല്‍കേണ്ടത്. കോണ്‍ഗ്രസിന്‍െറ ഭരണം സഹിക്കാന്‍ വയ്യാതെയാണ് ജനങ്ങള്‍ ബി.ജെ.പിക്ക് അവസരം കൊടുത്തത്. എന്നാല്‍, വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് സംഘര്‍ഷങ്ങളുണ്ടാക്കി അധികാരം നിലനിര്‍ത്താനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നും വി.എസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.