ചാവക്കാട് ഫൈബര്‍ വള്ളം മുങ്ങി ഒരാള്‍ മരിച്ചു

ചാവക്കാട്: ആഴക്കടലില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട ഫൈബര്‍ വള്ളം മുങ്ങി ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്. അണ്ടത്തോട് പാപ്പാളി സ്വദേശി തെക്കേകാട്ടില്‍ അലി(60)യാണ് മരിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെ മന്ദലാംകുന്ന് നിന്ന് കടലില്‍ പോയ ബദര്‍ എന്ന ഫൈബര്‍ വളമാണ് അപകടത്തില്‍പ്പെട്ടത്. വള്ളമുടമ ചാലില്‍ മൊയ്തുണ്ണി (42), കുമ്പളത്തേയില്‍ മൊയ്തീന്‍ കോയ (41) എന്നിവര്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിനിടെ മറ്റൊരു ബോട്ട് ഇവരുടെ വലയില്‍ കുരുങ്ങി വലിച്ചതിനെ തുടര്‍ന്ന് വള്ളം മറിയുകയായിരുന്നു.

സംഭവമറിഞ്ഞ് ചാവക്കാട് സി.ഐ എ.ജെ ജോണ്‍സന്‍റെ നേതൃത്വത്തില്‍ പൊലീസും കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും മുനക്കക്കടവ് ഹാര്‍ബറിലെ ത്തി. ഇവിടെ നിന്നു ടി.കെ മുബാറക്, പൊക്കാക്കില്ലത്ത് റസാക് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് ബോട്ടുകള്‍ ആഴക്കടലില്‍ പോയി രക്ഷാപ്രവര്‍ത്തനം നടത്തി മൃതദേഹവും പരിക്കേറ്റവരെയും കരക്കത്തെിച്ചു. പരിക്കേറ്റവരെ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം ഇതേ ആശുപത്രി മോര്‍ച്ചറിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.