സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവിലെ സാഹചര്യം പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് അനുയോജ്യമല്ല.യുവാക്കളുടെ പ്രതിഷേധം കാണാതിരിക്കാനാവില്ല. ഇക്കാര്യത്തില്‍ യുവാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനുശേഷം  തീരുമാനമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള പൊലീസ് അസോസിയേഷന്‍്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷട്രീയ നേതാക്കള്‍കിടയിലും ഇക്കാര്യത്തില്‍ സമവായം വേണം. പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനോട് തനിക്ക് യോജിപ്പില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.