പൊമ്പിള ഒരുമൈക്ക് പിന്തുണയുമായി ബിജിമോളും സി.പി.ഐയും

മൂന്നാര്‍: മൂന്നാറില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി ബിജിമോള്‍ എം.എല്‍.എയും സി.പി.ഐ നേതാക്കളും സമരപ്പന്തലിലത്തെി. ട്രേഡ് യൂണിയന്‍ സംയുക്തസമരസമതി നടത്തുന്ന സമരപ്പന്തലിലേക്ക് പോകുുന്നതിന് മുമ്പേയാണ് പൊമ്പിള ഒരുമൈയുടെ സമരപ്പന്തലില്‍ ഇവര്‍ എത്തിയത്.
കൂലിക്കൂടുതലിനും ബോണസ് വര്‍ധനക്കും വേണ്ടി സ്ത്രീതൊഴിലാളികളാണ് ആദ്യം സമരം തുടങ്ങിയതെന്നും അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ബിജിമോള്‍ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത് ഇവരാണ്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇവരുടെ ആവശ്യമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് നേരെ ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള ഭീഷണികളും ശക്തമായി നേരിടും. ഓക്ടോബര്‍ അഞ്ചിന് നടക്കുന്ന പി.എല്‍.സി ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എല്‍.എ വ്യക്തമാക്കി.


അതേസമയം, പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ രാപകല്‍ റിലേ നിരാഹാര സമരം ആരംഭിച്ചു. ലിസി, ഗോമതി, കൗസല്യ, ശ്രീലത എന്നീ പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ക്ക് പുറമെ തൊഴിലാളിയായ മനോജും ഇന്ന് നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

അന്വേഷി പ്രസിഡന്‍റ് കെ.അജിതയും പൊമ്പിള ഒരുമൈ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനത്തെി. സംസ്ഥാനത്തൊട്ടാകെയുള്ള നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ഇന്ന് മൂന്നാറിലത്തെിയിട്ടുണ്ട്. രാഷ്ര്ടീയത്തിന് അതീതമായി ആരത്തെിയാലും സ്വീകരിക്കുമെന്ന നിലപാടിലാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.