നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു

കൊച്ചി: പ്രോജക്ടുകള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് നഴ്സിങ് വിദ്യാര്‍ഥിനി ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു. എറണാകുളം ലിസി ആശുപത്രി നഴ്സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി തൃക്കാക്കര പുതുവാമൂലയില്‍ ചാലിശ്ശേരി വീട്ടില്‍ ഡേവിഡിന്‍െറ മകള്‍ ധന്യയാണ് (20) മരിച്ചത്.

ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. ഉച്ചക്ക് 12 വരെ ധന്യ ക്ളാസിലുണ്ടായിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞു. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോയി സമയം കഴിഞ്ഞിട്ടും തിരിച്ചത്തൊത്തതിനെതുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ഹോസ്റ്റലിലത്തെിയപ്പോഴാണ് താഴെ വീണുകിടക്കുന്നത് കണ്ടത്. സംഭവസ്ഥലത്തുതന്നെ മരിച്ചു.

ആശുപത്രിയുടെ ഏഴാം നിലയില്‍നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യാ കുറിപ്പ് കണ്ടത്തെിയതായും പൊലീസ് അറിയിച്ചു. പരീക്ഷക്ക് മുന്നോടിയായ പ്രോജക്ടുകള്‍ ചെയ്തുതീര്‍ക്കാന്‍ സാധിച്ചില്ളെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. മൃതദേഹത്തില്‍നിന്ന് കിട്ടിയ കുറിപ്പില്‍ രണ്ടാഴ്ചക്കകം പരീക്ഷ നടക്കാനിരിക്കുകയാണെന്നും പ്രോജക്ട് സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ളെന്നും ഉണ്ട്. കൈയില്‍ സോറി പപ്പ, സോറി മമ്മി എന്നെഴുതിയിരുന്നു. പിതാവ് ഡേവിഡ് സൗത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനാണ്. മാതാവ് കൊച്ചന്നം. സഹോദരന്‍ ഫ്രാന്‍സിസ് (ഗള്‍ഫ്). സംസ്കാരം  ഞായറാഴ്ച നാലിന് കാക്കനാട് ബിജോഭവന്‍ സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.