മൂന്നാം മുന്നണിക്ക് കേരളത്തില്‍ സാധ്യതയില്ല -പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മൂന്നാം മുന്നണിക്ക് കേരളത്തില്‍ യാതൊരു സാധ്യതയുമില്ളെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയത പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കെട്ടിവെച്ച കാശ് പോലും കിട്ടില്ളെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

എസ്.എന്‍.ഡി.പി^ബി.ജെ.പി സഖ്യം പ്രായോഗികമല്ളെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ സംവരണം സംരക്ഷിക്കാന്‍ മുസ് ലിം ലീഗ് പ്രതിജ്ഞാബദ്ധമാണ്. മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെ യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മജീദ് മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.