തിരുവനന്തപുരം: വീട് അടച്ചിട്ടാല്‍ പിഴയെന്ന വിചിത്ര നിര്‍ദേശത്തിന് പിറകെ, മീറ്ററിന് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ്. ഉത്തരവ് വിവാദമായതിനത്തെുടര്‍ന്ന് രാത്രി വൈകി ഇത് മരവിപ്പിക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ബോര്‍ഡിന് നിര്‍ദേശം നല്‍കി. ഇത് പിന്‍വലിക്കാന്‍ റെഗുലേറ്ററി കമീഷന് അപേക്ഷ നല്‍കാനും മന്ത്രിസഭയുടെ അംഗീകാരത്തോടെ നടപ്പാക്കിയാല്‍ മതിയെന്നും നിര്‍ദേശിച്ചതായി മന്ത്രി അറിയിച്ചു.
സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒക്ടോബര്‍ ഒന്നുമുതല്‍ ബാധകമാക്കിയാണ് ബോര്‍ഡ് ഉത്തരവ് ഇറക്കിയിരുന്നത്. മീറ്ററിന്‍െറ വിലയ്ക്ക് തുല്യമായ തുകയാണ് ഡെപ്പോസിറ്റായി നിശ്ചയിച്ചത്. പുറമെ, വാടകയും ഈടാക്കും. ഡെപ്പോസിറ്റിന്‍െറ പലിശ കുറച്ചായിരിക്കും വാടക ഈടാക്കുക. വൈദ്യുതിനിരക്ക് മൂന്നുവര്‍ഷം വര്‍ധിപ്പിച്ചതിനും കണക്ഷന്‍ കിട്ടാന്‍ താങ്ങാനാകാത്ത ഭാരം അടിച്ചേല്‍പിച്ചതിനുമൊപ്പമാണ് പുതിയ നിര്‍ദേശങ്ങളും ബോര്‍ഡ് കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.