പന്തണ്ട് വയസുകാരനെ നഗ്നനാക്കി മര്‍ദിച്ചുവെന്ന് പരാതി

കായംകുളം: മുതിര്‍ന്ന കുട്ടികള്‍ പുകവലിച്ച വിവരം അവരുടെ മാതാപിതാക്കളെ അറിയിച്ച 12 വയസുകാരനെ നഗ്നനാക്കി മര്‍ദിച്ചുവെന്ന് പരാതി. കായംകുളത്ത് ഒന്നാം ഓണത്തിനായിരുന്നു സംഭവം നടന്നത്. 12 വയസുകാരന്‍്റെ മാതാപിതാക്കളുടെ പരാതിയില്‍ കായംകുളം പൊലീസ് കേസെടുത്തു. കുട്ടിയെ മര്‍ദിക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.

ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവത്തെക്കുറിച്ചു മാതാപിതാക്കള്‍ അറിയുന്നത്. മുതിര്‍ന്ന കുട്ടികള്‍ പുകവലിച്ചത് അവരുടെ വീടുകളില്‍ അറിയിച്ചതിന്‍െറ പ്രതികാരമായാണ് തന്നെ നഗ്നനാക്കി മര്‍ദിച്ചതെന്നും മര്‍ദനവും ഭീഷണിയും ഭയന്നാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ചംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.